Monday 3 February 2014

Article: മഴയിൽ നനഞ്ഞതും. പ്രണയം പകർന്നതും.

കലാലയ ജീവിതത്തിൻറെ സ്മരണകളിൽ  അനുരാഗമെന്നത് മനസ്സിൽ വിരിഞ്ഞതും എന്നിൽ നിറഞ്ഞതും എന്നെന്ന് എനിക്കുപോലുമറിയില്ല , എന്നാൽ  ഞാൻ  അവളിൽ അറിഞ്ഞത് അനുരാഗമാണെന്ന് എപ്പൊഴൊ ഞാൻ തിരിച്ചറിഞ്ഞു . ആദ്യമായി ഞാൻ അവളെ കാണുന്നത് ഒരു മഴക്കാലത്തായിരുന്നു. ദളങ്ങൾ നീരണിഞ്ഞ,കാർമേഘം മനസ്സിനെ അനുരാഗത്തിൻ നിമിഷങ്ങളിലേക്ക് കൈപിടിച്ച് അവളിലേക്കടുപ്പിച്ചു.. ഇളം തെന്നലും മഴത്തുള്ളിയും ചേർന്ന് അവളുടെ മുടിയിതളുകളിൽ എൻ മിഴിയികളുടെ  ആദ്യാനുരാഗം സ്വന്തമാക്കി. അവളുടെ ചുരുൾമുടിയിൽ തഴുകിയുണർന്നയോരിളംതെന്നൽ എന്റെ മിഴികളിൽ പ്രണയത്തിൻ വസന്തമുണർത്തി. നീളൻ ചുരുൾമുടിയും പേടമാൻ മിഴിയുമായി അവളുടെ കണ്ണുകളിൽ ഞാനറിയാതടുത്തുനിന്നു.. കാലം കഴിഞ്ഞുപോയി...

പല പ്രഭാതങ്ങളും അവലെന്നുമെൻ സ്വന്തമെന്നു നെഞ്ചോടുചേർത്ത് മന്ത്രിച്ചുകൊണ്ടിരുന്നു.. അനുരാഗവും അവളുടെ മിഴിയിലെ സൗന്ദര്യവും എന്നിൽ പ്രണയിനി അവലെന്നുറപ്പിചു.. മഴക്കാലം പലതും കടന്നുപോയി.. ഓരോ നിമിഷവും ഓരോ യുഗങ്ങളായി.. കലാലായ ജീവിതസ്മരണകളുടെ എഴുത്തുപുസ്തകത്തിലെ ഓർമകളിൽ ഒതുക്കി കളയാനുള്ളതല്ല അവളും അവളോടുള്ള അനുരഗവുമെന്നുറപ്പിച്ച്‌ ഞാൻ കലാലയ ജീവിതത്ത്നോട് വിടപറയുന്ന വേളയിൽ അവൽകരികിലെയ്കു നടന്നടുത്തു.. ഹൃദയതാളം ആഴത്തിൽ മുഴങ്ങുംബോളും അവള്കരികിലേക്ക് നടന്നടുത്തു ഞാൻ...

അവളോട്‌ പറഞ്ഞു....

നീ എന്നവളിൽ നെയ്തെടുത്ത  സ്വപ്നങ്ങളെ  ഓർമകളായി  മറന്നുകളയാൻ കഴിയാത്തതുകൊണ്ട് ചോദിക്കുകയാണ്..
എന്റെ സ്വപ്നങ്ങളിൽ.. എന്റെ ലോകത്ത്.. എന്റേതെന്നു മാത്രമായി ജീവിക്കുവാൻ ഞാൻ നിന്നെ  ക്ഷണിക്കുന്നു... ???

നേർത്ത മൗനത്തിനൊടുവിൽ അവൾ പറഞ്ഞു...  "നിന്റെ സ്വപ്നങ്ങളിൽ.. നിന്റേതു മാത്രമായി ഞാൻ എന്നുമുതലേ നിന്നിലലിയാൻ കാത്തിരിക്കുകയാണ്‌..
നിന്റെ മൗനങ്ങളിൽ.. ചെറു പുഞ്ചിരിയിൽ ഞാൻ നിൻ അനുരാഗമരിഞ്ഞിരുന്നു.. "

അന്നുവരെ സ്വപ്നങ്ങളിൽ മാത്രം എന്റെതായിരുന്ന അവൾ... ആ  ഒരു നിമിഷത്തിനുശേഷം എന്റെതായി എന്നെനിക്കു വിശ്വസിക്കാനായില്ല... ഞാൻ  ആ നിമിഷത്തിലെ അനുഭൂതിയെ പ്രണയമെന്നു വിളിച്ചു...


പ്രണയം..... കാലങ്ങൾകൊണ്ട് നിർവചിക്കാൻ കഴിയില്ല... നിമിഷങ്ങൾകൊണ്ട്‌ നിർവചിക്കുന്നതണ് പ്രണയം...

No comments:

Post a Comment